Saturday, March 19, 2011

ആറാട്ടുപുഴ പൂരം

ഇക്കൊല്ലത്തെ ആറാട്ടുപുഴ പൂരത്തിന് ഇന്ന് പരിസമാപ്തി. ഇത്  പണ്ടൊരിക്കല്‍ ആറാട്ടുപുഴ പൂരത്തിന് ഉണ്ടായ സംഭവമാണ്.
ആറാട്ടുപുഴ പൂരം നടക്കുന്നത് ഒരു 2 കിലോമീറ്റര്‍ നീളവും 1 കിലോമീറ്റര്‍ വീതിയും ഉള്ള വലിയൊരു പാടത്താണ്. പൂരം പ്രധാനമായും നടക്കുന്നത് രാത്രിയാണ്. അന്ന് കറന്റ്‌ ഇല്ല. അത് കൊണ്ട് പൂര കമ്മിറ്റിക്കാര്‍ വെളിച്ചത്തിനായി 10 - 50 പെട്രോമാക്സ് ലൈറ്റുകള്‍ വാടകക്കെടുത്ത്‌ അത് ഓരോരുത്തരുടെ തലയില്‍ വെച്ച് കൊടുത്തിട്ട് അവരോടു ഇരുട്ടുള്ള ഓരോ മൂലകള്‍ നോക്കി പോയി നില്ക്കാന്‍ പറഞ്ഞു. അപ്പോള്‍ ഒരു വിധം എല്ലാ സ്ഥലത്തും വെളിച്ചം ഉണ്ടാവുമല്ലോ. ഒരു വിദ്വാന്‍ തലയില്‍ ഈ ലൈറ്റും വെച്ച് ഇരുട്ടുള്ള മൂല തപ്പി നടന്നു. അത്ഭുതം തന്നെ, അയാള്‍ എവിടെപോയാലും അവിടെ ഇരുട്ടില്ല! അയാള്‍ ആ രാത്രി മൊത്തം അങ്ങിനെ ഇരുട്ടുള്ള ഒരു മൂല തപ്പി നടന്നുവത്രേ!


Disclaimer - this story is not my original. I heard this story from my grown ups, who must have heard it from someone else.

No comments:

Post a Comment